Tuesday, April 24, 2012

സന്‍‌ഡ്‌ബാക്കിനായി ഗൂഗിള്‍ സിബ്ബ് അഴിച്ചു!

നിത്യജീവിതത്തില്‍ മറ്റൊന്നും ആലോചിക്കാതെ നമ്മള്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ് സിബ്ബ് അഴിക്കലും സിബ്ബ് അടയ്ക്കലും. ബാഗാവട്ടെ, പാന്റ്സാകട്ടെ, ജെര്‍ക്കിനാവട്ടെ, സിബ്ബ് ഇല്ലെങ്കില്‍ നിലനില്‍‌പ്പില്ല എന്ന കാര്യം നമ്മളാരും സിബ്ബ് അഴിക്കുകയും ഇടുകയും ചെയ്യുമ്പോള്‍ ചിന്തിക്കാറില്ല എന്നതാണ് സത്യം. സ്വീഡിഷ് - അമേരിക്കന്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ ഗിഡിയന്‍ സന്‍‌ഡ്‌ബാക്കാണ് ഈ സിബ്ബെന്ന സൂത്രം കണ്ടുപിടിച്ചത്. സന്‍‌ഡ്‌ബാക്കിന്റെ 132-മത്തെ ജന്മദിനത്തില്‍ തങ്ങളുടെ ലോഗോയെ സിബ്ബ് അഴിച്ചുകൊണ്ട് രണ്ടാക്കി ഗൂഗിള്‍ ഓര്‍മിച്ച സംഗതിയാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്.

സ്വീഡനിലാണ് സന്‍‌ഡ്‌ബാക്ക് ജനിച്ചത് (1880). കുടുംബം ജര്‍മനിയിലേക്ക് കുടിയേറിയതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം ജര്‍മനിയിലാണ് കക്ഷി പൂര്‍ത്തിയാക്കിയത്. പോളിടെക്നിക്ക് വിദ്യാഭ്യാസവുമായി അമേരിക്കയിലേക്ക് കുടിയേറിയ സന്‍ഡ്‌ബാക്കിന് യൂണിവേഴ്സല്‍ ഫാസ്റ്റനര്‍ കമ്പനിയില്‍ ജോലി കിട്ടി. 1914-ലാണ് സന്‍‌ഡ്‌ബാക്ക് സിബ്ബിന്റെ ആദിമരൂപമായ ‘ഹുക്ക്‌ലസ്’ വികസിപ്പിച്ചെടുത്തത്. 1917-ല്‍ ഇതിന് പേറ്റന്റ് ലഭിക്കുകയും ചെയ്തു. ‘സപ്പരബിള്‍ ഫാസ്റ്റ്‌നര്‍’ എന്ന പേരിലാണ് സിബ്ബിന്റെ ആദിമരൂപം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

സന്‍‌ഡ്‌ബാക്കാണ് സിബ്ബ് കണ്ടുപിടിച്ചതെങ്കിലും സംഗതിക്ക് ‘സിബ്ബ്’ (സിപ്പര്‍) എന്ന് പേരിട്ടത്. ബി‌എഫ് ഗുഡ്‌റിച്ച് എന്ന ബൂട്ട് നിര്‍മ്മാതാവാണ്. ആദ്യകാലഘട്ടങ്ങളില്‍ ബൂട്ടിനും പുകയിലപ്പൊതികള്‍ക്കും മാത്രമാണ് സിബ്ബ് ഇട്ടുകൊടുത്തിരുന്നത്. പതിയെപ്പതിയെ ഫാഷന്‍ ഇന്‍‌ഡസ്ട്രിയെ സിബ്ബ് കീഴടക്കിയത് തുടര്‍ന്നുള്ള ചരിത്രം. രണ്ടാം ലോകമഹായുദ്ധ കാലം എത്തിയതോടെ സകല സാധനങ്ങള്‍ക്കും സിബ്ബ് ഇട്ടുകൊടുക്കാന്‍ തുടങ്ങി.

ബാഗും ജീന്‍‌സും എന്നുവേണ്ട സകലതിനും സിബ്ബ് ഇട്ടുകൊടുക്കാന്‍ ഉപകരിക്കുന്ന ഒരു മെഷീനും കണ്ടുപിടിച്ച സന്‍‌ഡ്ബാക്ക് എഴുപത്തിനാലാമത്തെ വയസില്‍ 1954-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു. സന്‍‌ഡ്‌ബാക്കിന്റെ ജന്മദിനമാണ് ഏപ്രില്‍ 24.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ അവരുടെ ഹോം‌പേജ് ചരിത്രപരമായ സംഭവങ്ങളെയും വ്യക്തികളെയും ഓര്‍മിക്കുന്നതിനായി ഏറെക്കാലമായി ഉപയോഗിച്ച് വരുന്നുണ്ട്. മഹാത്മാഗാന്ധിയും ചാര്‍ളി ചാപ്ലിനും അകിരോ കുറസോവയും ഇങ്ങനെ ഗൂഗിള്‍ ഡൂഡിലില്‍ ഓര്‍മിക്കപ്പെടുകയുണ്ടായി. ഗൂഗിളില്‍ ഒരു പുതിയ ഡൂഡില്‍ പ്രത്യക്ഷപ്പെടുക എന്നുവച്ചാല്‍ ചരിത്രം ഓര്‍മിക്കപ്പെടുകയാണെന്ന് സാരം.

സന്‍‌ഡ്‌ബാക്കിനായി ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്ക് കുറുകെ സിബ്ബിടുകയും ക്ലിക്ക് ചെയ്യുമ്പോള്‍ ലോഗോ നടുവെ മുറിഞ്ഞ് സിബ്ബ് തുറക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ സിബ്ബിനെ പറ്റി ഓര്‍മ്മിക്കുന്നു, സിബ്ബിന്റെ ഉപജ്ഞാതാവായ സന്‍ഡ്‌ബാക്കിനെ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്നു.

Saturday, January 9, 2010

സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ഓണ്‍ലൈന്‍

സാങ്കേതിക ലോകം ഏറെ മുന്നേറിയിരിക്കുന്നു, ഒപ്പം ഇന്റര്‍നെറ്റ് ലോകവും കുതിച്ചുയരുകയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ കൂ‍ടി സജീവമായതോടെ ജനജീവിത ചലനങ്ങള്‍ നെറ്റിന്റെ ഭാഗമായി തീര്‍ന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് അംഗങ്ങളെല്ലാം തങ്ങളുടെ ജീവിതത്തിലെ ഓരോ ചലനങ്ങളും വെബ് പേജുകളില്‍ കുത്തിക്കുറിക്കാന്‍ തുടങ്ങിയതോടെ ആര്‍ക്കും ആരുടെയും സ്വകാര്യ വിവരങ്ങള്‍ പോലും അറിയാമെന്ന അവസ്ഥയായി. ഇതോടെ വ്യക്തിവിവരങ്ങളുടെ സ്വകാര്യതയും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഒരോ വ്യക്തിക്കും അവകാശമുണ്ടെങ്കിലും ഓണ്‍ലൈന്‍ ലോകത്ത് ഇതൊന്നും നിലനില്‍ക്കുന്നില്ലെന്നതാണ് വസ്തുത. നെറ്റ് ഉപയോഗിക്കുന്ന ഒരോ വ്യക്തികളും തങ്ങളുടെ സന്ദേശങ്ങള്‍ നെറ്റില്‍ കുറിച്ചുവയ്ക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് നെറ്റ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. വീട്, ജോലി സംബന്ധമായ വിവരങ്ങളൊക്കെ മറ്റു ചില കുറ്റകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്നും സൂചന നല്‍കുന്നുണ്ട്.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ വരവോടെയാണ് വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍ സന്ദേശങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍ കൊള്ളകള്‍ വരെ നടന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അവധി ദിനങ്ങളില്‍ വിനോദസഞ്ചാരത്തിന് പോകുന്നുവെന്ന സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്നതിനോടൊപ്പം വിവരം ഓണ്‍ലൈന്‍ കള്ളന്മാരും കൈവശപ്പെടുത്തിയേക്കാം. സോഷ്യല്‍ മീഡിയകളില്‍ നിങ്ങളുടെ സുഹൃത്തുക്കളായി വരുന്നവരെ ശ്രദ്ധിക്കേണ്ടിയിരുന്നു. ഓണ്‍ലൈന്‍ സുഹൃത്തുക്കളാണെന്ന് കരുതി വിലപ്പെട്ട വ്യക്തി വിവരങ്ങള്‍ കൈമാറുന്നത് സൂക്ഷിച്ച് വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അനാവശ്യമായി നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ, ഫോട്ടോ എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ചിത്രങ്ങളും വീഡിയോകളും സൈബര്‍ ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തി വ്യക്തികള്‍ക്ക് മാനനഷ്ടം നേരിട്ടേക്കാം. എന്തായാലും, നെറ്റില്‍ വിലപ്പെട്ട വിവരങ്ങള്‍ കുറിച്ചുവെയ്ക്കുന്നത് ഏറെ ശ്രദ്ധിക്കണം. അനാവശ്യമായ സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്.

Thursday, October 1, 2009

സമ്പന്നരില്‍ ഒന്നാമന്‍ ബില്‍ ഗേറ്റ്‌സ്‌

അമേരിക്കയിലെ 400 സമ്പന്നരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ഒന്നാമത്. 5000 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. പട്ടികയില്‍ നാല് ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. 'ഫോര്‍ബ്‌സ്' മാസിക പുറത്തിറക്കിയ പട്ടികയനുസരിച്ച് 400 സമ്പന്നര്‍ക്കുംകൂടി 30,000 കോടി ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. സാമ്പത്തിക പ്രതിസന്ധിമൂലം മൂലധനത്തിലും ഭൂമികച്ചവട വിപണിയിലുമുണ്ടായ ചാഞ്ചാട്ടമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കന്‍ കമ്പനിയായ ബെര്‍ക്ഷയര്‍ ഹാത്തവേയുടെ ചെയര്‍മാനും സി.ഇ.ഒ.യുമായ വാറല്‍ ബുഫെയാണ് സമ്പന്നരില്‍ രണ്ടാമന്‍. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ നഷ്ടം വന്നത് ഇദ്ദേഹത്തിനാണ്. 1000 കോടി ഡോളറിന്റെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. 4000 കോടി ഡോളറാണ് ബുഫെയുടെ ആസ്തി. 2700 കോടി ഡോളറിന്റെ ആസ്തിയുമായി ഒറാക്കിള്‍ കോര്‍പ്പറേഷന്റെ സ്ഥാപകന്‍ ലോറന്‍സ് എലിസണാണ് മൂന്നാം സ്ഥാനത്ത്.

സോഫ്റ്റ്‌വെയര്‍ കമ്പനിയായ സിന്റലിന്റെ ഉടമ ഭരത് ദേശായി, ഗൂഗിള്‍ സ്ഥാപക ഡയറക്ടര്‍മാരിലൊരാളായ കവിതാര്‍ക് റാം ശ്രീറാം, സോഫ്റ്റ്‌വെയര്‍ വ്യവസായി റൊമേഷ് വാധ്വാനി, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ വിനോദ് ഖോസ്‌ല എന്നിവരാണ് പട്ടികയിലിടം നേടിയ ഇന്ത്യക്കാര്‍. 165 കോടി ഡോളര്‍ ആസ്തിയുള്ള ഭരത് ദേശായി 212-ാം സ്ഥാനത്തും 145 കോടി ഡോളറിന്റെ ആസ്തിയുള്ള ശ്രീറാം 272-ാം സ്ഥാനത്തും 140 കോടി ഡോളറിന്റെ ആസ്തിയുമായി വാധ്വാനി 277-ാം സ്ഥാനത്തും 110 ഡോളറിന്റെ സ്വത്തുമായി ഖോസ്‌ല 347-ാം സ്ഥാനത്തുമാണുള്ളത്.

പട്ടികയിലെ 400 പേരില്‍ 314 പേരും കഴിഞ്ഞവര്‍ഷം സാമ്പത്തിക നഷ്ടമുണ്ടായവരാണ്.

Saturday, September 5, 2009

എ എച്ച് 1 എന്‍ 1 സംശയങ്ങളും മറുപടിയും

1. എ എച്ച് 1 എന്‍ 1 പനി (പന്നിപ്പനി ) എന്നാല്‍ എന്താണ് ?
തുടക്കത്തില്‍ പന്നിപ്പനി എന്നറിയപ്പെട്ടിരുന്ന രോഗത്തെ ഇന്നു എ എച്ച് 1 എന്‍ 1 പനി എന്നാണ് പറയുന്നത്. ഏപ്രില്‍ 2009 ല്‍ ആദ്യാമായി മെക്സിക്കോയിലാണ് ഈ രോഗം ഉണ്ടായത്. ജനിതക മാറ്റം സംഭവിച്ച ഇന്‍ഫ്ലുവന്‍സ ടൈപ്പ് എ വൈറസ് ആണ് എ എച്ച് 1 എന്‍ 1 പനിക്ക് കാരണം
2. എങ്ങിനെയാണ് രോഗം മനുഷ്യര്‍ക്കിടയില്‍ പകരുന്നത്?

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും തുപ്പുമ്പോഴും വൈറസ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഒരു മീറ്ററിനുള്ളില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക് പകരുകയും ചെയ്യുന്നു.വൈറസിനാല്‍ മലിനമാക്കപ്പെട്ടട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടായാലും രോഗപ്പകര്‍ച്ച ഉണ്ടാകുന്നു.

3. രോഗിയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസിന് എത്ര സമയം രോഗം പകര്‍ത്താനുള്ള കഴിവുണ്ട് ?
ഏകദേശം രണ്ടു മണിക്കൂര്‍ സമയത്തേക്ക് ഈ വൈറസ്സുകള്‍ക്ക് രോഗം പകര്‍ത്താനുള്ള കഴിവുണ്ട്

4. രോഗി എപ്പോഴാണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നത് ?
രേഗലക്ഷണം പ്രകടമാകുന്നതിന് ഒരു ദിവസം മുന്‍പ് തുടങ്ങി ഏഴി ദിവസം വരെ ആണ് രോഗാണുക്കളെ മറ്റുള്ളവരിലേക്ക് പകരുന്നത്.

5. മനുഷ്യരില്‍ എ എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
സാധാരണ പകര്‍ച്ചപ്പനിയുടേയും എ എച്ച് 1 എന്‍ 1 പനിയുടെയും ലക്ഷണങ്ങള്‍ ഒന്നു തന്നെയാണ്. പനി ചുമ ശ്വാസം മുട്ടല്‍ ശരീരവേദന ജലദോഷം , വിറയലും , ക്ഷീണവും ആണ് രോഗലക്ഷണങ്ങള്‍ . ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകാം. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ എ എച്ച് 1 എന്‍ 1 പനിയുള്ള രോഗിയുമാി അടുത്ത് ഇടപഴകുകയോ രോഗബാധിത രാജ്യങ്ങളില്‍ സന്ദര്‍ശിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലോ, രോഗ ബാധ സ്ഥിരീകരിച്ച പ്രദേശത്ത് വസിക്കുകയാണെങ്കിലോ എ എച്ച് 1 എച്ച് 1 പനിയാണോ എന്ന് സംശയിക്കേണ്ടതാണ്.

6. രോഗ നിര്‍ണ്ണയം നടത്തുന്നതെങ്ങിനെയാണ്?

തൊണ്ടയില്‍ നിന്നു മൂക്കില്‍ നിന്നും എടുക്കുന്ന സ്രവങ്ങളാണ് പരിശോധനയക്ക് വിധേയമാക്കി രോഗനിര്‍ണ്ണയം നടത്തുന്നത്. ഇതിനുള്ള പ്രത്യേക സംവിധാനം ഡെല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസില്‍ ലഭ്യമാണ്, രോഗികളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ ശീത ശൃഖലയില്‍ വിമാന മാര്‍ഗ്ഗം മേല്‍പ്പറഞ്ഞ ഇന്‍സ്റ്റിട്യൂട്ടില്‍ എത്തിച്ചാണ് പരിശോധന നടത്തുന്നത്.

7. ഈ രോഗത്തിന് ചികിത്സ ഉണ്ടോ?
ഈ രോഗത്തിന് ഫലപ്രദമായ ആന്റീവൈറല്‍ മരുന്നുകള്‍ ലഭ്യാമാണ്.

8.മനുഷ്യരില്‍ ഈ രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിന്‍ ലഭ്യാമാണോ?

മനുഷ്യരില്‍ ഈ രോഗത്തെപരത്തുന്നത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന ജനിതക മാറ്റം സംഭവിച്ച ഒരു പുതിയതരം ഇന്‍ഫ്ലുവന്‍സ എ എച്ച് 1 എന്‍ 1 വൈറസ്സാണ്. മനുഷ്യരില്‍ ഈ രോഗത്തെ പ്രതിരോധിക്കാന്‍ ഒരു വാക്സിന്‍ ഇന്ന് ലഭ്യമല്ല

ശ്രദ്ധിക്കുക

-> ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക
-> എ എച്ച്1 എന്‍‍ 1 പനിയുള്ള രോഗികള്‍ മറ്റുള്ളവരില്‍ നിന്നും അകന്നു നില്‍ക്കുക
-> രോഗികള്‍ കഴിയുന്നിടത്തോളം വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുക , ജോലി സ്ഥലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക
-> ചുമ തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ ഏഴു ദിവസമോ അല്ലെങ്കില്‍ രോഗലക്ഷണം പൂര്‍ണ്ണമായി മാറി ഒരു ദിവസം കൂടിയോ എന്തിനാണ് ദൈര്‍ഘ്യം കൂടുതല്‍ , അത്രയോ ദിവസം വീട്ടില്‍ തന്നെ കഴിഞ്ഞുകൂടാന്‍ ഉപദേശിക്കുക
-> പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. ഡോക്ടറുടെ ഉപദേശം തേടുക
-> ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ശ്വാസം മുട്ടലോ അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ടറുമായി ബന്ധപ്പെടുക.
-> രോഗി മറ്റുള്ളവരുമായി അടുത്താണ് (1 മീറ്ററിനുള്ളില്‍ ) നില്‍ക്കുന്നതെങ്കില്‍ വായു മൂക്കും മൂടുന്ന മാസ്ക് ധരിക്കുകയോ തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുകയോ ചെയ്യുക.
-> രോഗി പുറത്തേക്ക് പോകുമ്പോള്‍ അന്തരീക്ഷത്തില്‍ വൈറസ് വ്യാപിക്കുന്നത് തടയാനായി "മാസ്ക്" ധരിക്കുക, മാസ്ക് ലഭ്യമല്ലെങ്കില്‍ തുമ്മുമ്പോഴും ചുമയക്കുമ്പോഴും തൂവാലകൊണ്ട് വായ് മൂടുക.
-> തൂവാല കൈവശമില്ലെങ്കില്‍ കൈകള്‍ കൊണ്ട് മൂക്ക് വൃത്തിയാക്കരുത്. പകരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അറ്റം ഇതിനായി ഉപയോഗിക്കുക.
-> രോഗിയും രോഗിയുടെ കുടുബാംഗങ്ങളും രോഗം പകരാതിരിക്കാന്‍ കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക
-> രോഗികള്‍ നന്നായി വിശ്രമമെടുക്കുക , വിഷമഘട്ടങ്ങളെ ആരോഗ്യകരമായി നേരിടുക, പോഷക സമൃദ്ധമായ ആഹാരം കഴിക്കുക
-> കുടുംബാംഗങ്ങള്‍ രോഗിക്ക് ലക്ഷണം കണ്ട് തുടങ്ങുന്ന അന്നു മുതല്‍ വീട്ടില്‍ തന്നെ കഴിച്ച് കൂട്ടുക; മറ്റുള്ളവരുമായി ഇടപഴകുന്നതും അവരെ സന്ദര്‍ശിക്കുന്നതുംകഴിയുന്നതും കുറയ്ക്കുക.
-> രോഗിയെ പരിചരിക്കുന്നതിനായി കുടുബത്തിലെ ഒരാളെ ചുമതലപ്പെടുത്തി രോഗി മറ്റുള്ളവരുമായി ബന്ധപ്പെടുന്ന സാഹചര്യം ഒഴിവാക്കുക
-> രോഗം സംശയിക്കുന്ന ആള്‍ ജനങ്ങള്‍ തടിച്ചു കൂടുന്ന സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക.

Sunday, August 2, 2009

പാണക്കാട് ശിഹാബ് തങ്ങള്‍ അന്തരിച്ചു

ുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ശിഹാബ് തങ്ങള്‍ അന്തരിച്ചു.
മുസ്‌ലിങ്ങളുടെ ആത്മീയ നേതാവും മലയാളിയെ മതസൗഹാര്‍ദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പച്ചപ്പുകളിലൂടെ വഴിനടത്തിയവ്യക്തിയുമായിരുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഓര്‍മയായി. മൂന്ന്‌ പതിറ്റാണ്ടായി മുസ്‌ലിംലീഗിന്റെഅമരക്കാരനായ ശിഹാബ്‌ തങ്ങള്‍ക്ക്‌ 73 വയസ്സായിരുന്നു.

Saturday, July 4, 2009

മൈക്കിള്‍ ജാക്സന് ആദരാഞ്ജലികള്‍...



ലോസ്‌ ആഞ്‌ജലീസ്‌: പോപ്‌ സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ സമയം ജൂണ് 24 വെളുപ്പിന്‌ 2.56ന്‌ ലോസ്‌ ആഞ്‌ജലീസ്‌ യു. സി. എല്‍. എ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.
പുലര്‍ച്ചെ അവശനിലയില്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജാക്‌സണ്‍ ഏറെ നേരം അബോധാവസ്‌ഥയിലായിരുന്നു.
ലോകമെമ്പാടുമുള്ള ഒരു തലമുറയുടെ സിരകളെ തന്റെ മാസ്‌മരിക സംഗീതം കൊണ്ടും ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും തീപിടിപ്പിച്ച മൈക്കല്‍ ജാക്‌സണ്‍ പോപ്‌ സംഗീത ചരിത്രത്തിലെ ഏറ്റവും വിലയേറിയ സോളോ ആര്‍ടിസ്‌റ്റായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ത്രില്ലര്‍, ബാഡ്‌ തുടങ്ങിയ ജാക്‌സന്റെ ആല്‍ബങ്ങള്‍ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്‌. ഗോ റ്റു ബി ഥേര്‍, ബെന്‍, മ്യൂസിക്‌ ആന്‍ഡ്‌ മീ, ഫോര്‍ എവര്‍, മൈക്കല്‍, ഓഫ്‌ ദി വാള്‍, ഡെയ്‌ഞ്ചറസ്‌, ഹിസ്‌റ്റസറി, ഇന്‍വിന്‍സിബിള്‍ എന്നിവയാണ്‌ മറ്റു പ്രധാന ആല്‍ബങ്ങള്‍. 1958 ആഗസ്‌ത്‌ 29ന്‌ അമേരിക്കയിലെ ഇന്ത്യാനയിലായിരുന്നു ജാക്‌സന്റെ ജനനം. സ്‌റ്റീല്‍ മില്‍ തൊഴിലാളിയായ ജോസഫ്‌ വാള്‍ട്ടര്‍ ജാക്‌സണ്‍, കാതറിന്‍ എസ്‌തര്‍ എന്നിവരുടെ ഒന്‍പത്‌ മക്കളില്‍ ഏഴാമനായിരുന്നു മൈക്കല്‍ ജാക്‌സണ്‍.

അഞ്ചാം വയസ്സില്‍ തന്നെ തന്റെ സംഗീത പ്രതിഭ പുറത്തെടുത്ത മൈക്കല്‍ ജാക്‌സണ്‍ പതിനൊന്നാം വയസ്സില്‍ കുടുംബ ട്രൂപ്പായ ജാക്‌സണ്‍ 5ലൂടെയാണ്‌ പോപ്‌ സംഗീത വേദിയില്‍ അരങ്ങേറ്റം കുറിച്ചത്‌. പോപ്‌ റോക്ക്‌ എന്നിവയിലെല്ലാം നിറഞ്ഞുനിന്ന ജാക്‌സണ്‍ ഗ്രാമി അവാര്‍ഡ്‌ അടക്കം ഒട്ടു മിക്ക സംഗീത പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്‌. വര്‍ണശബളമായ സംഗീതജീവിത്തോടൊപ്പം വിവാദങ്ങളുടെയും ഉറ്റ ചങ്ങാതിയായിരുന്നു ജാക്‌സണ്‍ ജീവിതത്തിലുടനീളം.

ഗുരുതരമായ രോഗം കാരണം കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷത്തിനിടെ ഒരു സംഗീത പരിപാടി പോലും മുഴുമിപ്പിക്കാന്‍ ജാക്‌സന്‌ കഴിഞ്ഞിരുന്നില്ല. രോഗങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവധി നല്‍കി ജൂലായ്‌ 13ന്‌ ലണ്ടനില്‍ വച്ച്‌ വീണ്ടും വേദിയില്‍ തിരിച്ചെത്താനിരിക്കെയാണ്‌ മരണം ആ ജീവന്‍ കവര്‍ന്നത്‌.

Friday, June 26, 2009

കേരളത്തില് ഐ ടി അതിഷ്ടിത വിദ്യാഭ്യാസം പ്രാവര്ത്തികമാകുന്നു

കേരളത്തിലെ സ്കൂളുകളില് ടി അതിഷ്ടിത വിദ്യാഭ്യാസം പ്രാവര്ത്തികമാകുന്നു. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠന പ്രക്രിയകളും ഇനി അധ്യാപകര് ഉപയോഗിച്ചു തുടങ്ങും. ആദ്യ ഖട്ടത്തില്ശാസ്ത്ര വിഷയങ്ങളാണ് കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിനിമയം ചെയ്യാന് പോകുന്നത്.

വളരെ വേഗത്തില് നടക്കുന്ന പ്രവര്ത്തനങ്ങള് , അപകടകരങ്ങളായ പരീക്ഷണങ്ങള് തുടങ്ങിയവ കമ്പ്യൂട്ടറിന്റെസഹായത്തോടെ കൃത്യതയോടെ ചെയ്യാന് കഴിയും. ചില പ്രത്യേക തരം സെന്സരുകളുടെയും സിമുലെറ്റെര്സോഫ്റ്വേയരുകളുടെയും സഹായത്തോടെ കുട്ടികള്ക്ക് തന്നെ ഇവ ചെയ്യാന് കഴിയുന്നതോടെ പഠനപ്രവര്ത്തനങ്ങള് രസകരവും കാര്യക്ഷമവും ഇന്റെരാക്ടിവ് രീതിയിലുള്ളതും ആയിതീരുന്നു.

അധ്യാപകര്ക്ക് പരിശീലനങ്ങള് കിട്ടി കഴിയുന്നതോടെ ടി അതിഷ്ടിത പ്ടനാനുഭവങ്ങള് കുട്ടികള്ക്ക് ലഭിച്ചുതുടങ്ങും. ഇപ്പോള് തന്നെ ഇന്റര്നെറ്റ് പ്രസന്റ്റേനുകള്, പഠന വിഭവ സിഡികള് തുടങ്ങിയ പഠന മാര്ഗങ്ങള്സ്കൂളുകളില് നടപ്പിലാക്കിയിട്ടുണ്ട്. അറിവിന്റെ
നിര്മാണത്തിനും പുനര് ക്രമീകരനതിനും ഓരോകുട്ടിയെയും പ്രാപ്തനാക്കി വിദ്യാഭാസ രംഗത്ത് മാറ്റങ്ങള് സൃഷ്ടിക്കാന് ടി അതിഷ്ടിത പഠനത്തിനുനിര്ണായക പങ്കു വഹിക്കാനാകും